KERALA SCHOOL MEET 2008

ചാലക്കുടി: കഴിഞ്ഞ മൂന്ന്‌ ദിനങ്ങളിലായി ചാലക്കുടിയില്‍ നടന്ന 52ാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗെയിംസ്‌ ഇനത്തില്‍ ഇഞ്ചോടിഞ്ചു നടന്ന വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ ജേതാക്കളും ആതിഥേയരുമായ തൃശൂരിനെ കേവലം രണ്ട്‌ പോയന്റിന്റെ വ്യത്യാസത്തില്‍ അട്ടിമറിച്ച്‌ പാലക്കാട്‌ ജില്ല ഓവറോള്‍ കിരീടം ചൂടി. ജൂനിയര്‍ വിഭാഗത്തില്‍ 84ഉം സീനിയര്‍ വിഭാഗത്തില്‍ 72 പോയിന്റുമടക്കം 156 പോയിന്റോടെയാണ്‌ പാലക്കാട്‌, തൃശൂരിനെ അവരുടെ തട്ടകത്തില്‍ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളിയത്‌. അണ്ടര്‍ 17 വിഭാഗത്തില്‍ 88ഉം അണ്ടര്‍ 19 വിഭാഗത്തില്‍ 66 പോയിന്റുമടക്കം 154 പോയിന്റാണ്‌ തൃശൂരിന്റെ നേട്ടം. ജൂനിയര്‍ വിഭാഗത്തില്‍ 74ഉം സീനിയര്‍ വിഭാഗത്തില്‍ 44 പോയിന്റും ഉള്‍പ്പെടെ മൊത്തം 118 പോയിന്റ്‌ നേടിയ തിരുവനന്തപുരത്തിനാണ്‌ മൂന്നാംസ്ഥാനം. ഫോട്ടോ ഫിനിഷിലേക്ക്‌ നീങ്ങിയ പോരാട്ടത്തിനൊടുവില്‍ ഹോക്കി, ലോണ്‍ ടെന്നീസ്‌, ക്രിക്കറ്റ്‌ എന്നീ ഇനങ്ങളില്‍ പോയിന്റുകള്‍ നേടി വ്യക്തമായ മേധാവിത്വം ഉറപ്പിച്ചാണ്‌ കരിമ്പനകളുടെ നാട്ടില്‍നിന്നു വന്ന താരങ്ങള്‍ കിരീടത്തിലേക്കുള്ള ദൂരം അനായാസമാക്കിയത്‌.
ജൂനിയര്‍ വിഭാഗം ഗെയിംസില്‍ തൃശൂര്‍ കിരീടം നിലനിര്‍ത്തിയെങ്കിലും സീനിയര്‍ വിഭാഗത്തില്‍ ഈ മികവ്‌ തുടരാനായില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ലോണ്‍ ടെന്നീസില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരത്തിനെതിരേ പാലക്കാട്‌ അപ്പീല്‍ നല്‍കിയതോടെ ഗെയിംസിന്റെ അന്തിമഫലം പുറത്തുവിടാനാവാതെ സംഘാടകര്‍ കുഴങ്ങി. സോണല്‍ തലത്തിലെ അണ്ടര്‍ 17 ലോണ്‍ ടെന്നീസില്‍ കളിച്ച തിരുവനന്തപുരത്തിന്റെ താരം കായികമേളയില്‍ അണ്ടര്‍ 19 വിഭാഗത്തിലും മല്‍സരിച്ചെന്നായിരുന്നു പാലക്കാടിന്റെ വാദം. എന്നാല്‍ ഈ അപ്പീല്‍ തള്ളിയ വിധികര്‍ത്താക്കള്‍ മണിക്കൂറുകള്‍ക്കു ശേഷം ചാംപ്യന്‍മാരെ പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യവേദിയായ കാര്‍മല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട്‌ അഞ്ചിന്‌ നടന്ന ഗെയിംസ്‌ സമാപന ചടങ്ങില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ടി പി ദാസന്‍ വിജയികള്‍ക്ക്‌ ട്രോഫികള്‍ വിതരണം ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ എം എന്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു.

പോയിന്റ്‌ നില
—————
പാലക്കാട്‌-156
തൃശൂര്‍-154
തിരുവനന്തപുരം-118
കണ്ണൂര്‍-68
എറണാകുളം-66
മലപ്പുറം-56
കോഴിക്കോട്‌-54
കോട്ടയം-46
ആലപ്പുഴ-34
വയനാട്‌-30
കാസര്‍കോഡ്‌-20
ഇടുക്കി-14
കൊല്ലം-12

മുദ്രകള്‍:

PHOTO ALBUM BY LATHEESH PUVATHOOR

Posted by: shinod on: ഡിസംബര്‍ 14, 2008

ചാലക്കുടി: 52ാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ജൂനിയര്‍ വിഭാഗം ഗെയിംസ്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ തൃശൂര്‍ കിരീടം നിലനിര്‍ത്തി.
തുടക്കം മുതല്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ പാലക്കാടിനെ കേവലം നാല്‌ പോയിന്റുകള്‍ക്ക്‌ പിന്തള്ളിയാണ്‌ തൃശൂര്‍ വെന്നിക്കൊടി നാട്ടിയത്‌. 88 പോയിന്റുമായി തൃശൂര്‍ ഒന്നാമതെത്തിയപ്പോള്‍ 84 പോയിന്റോടെ പാലക്കാട്‌ രണ്‌ടാംസ്ഥാനം നേടി. കഴിഞ്ഞ മേളയ്‌ക്ക്‌ മുമ്പുള്ള മേളകളിലെല്ലാം ഗെയിംസ്‌ കിരീടം കുത്തകയാക്കിയ തിരുവനന്തപുരം ഇക്കുറി 74 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 34 പോയിന്റുമായി കണ്ണൂര്‍ നാലാമതെത്തി.
സീനിയര്‍ വിഭാഗം ഗെയിംസില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടക്കുന്നത്‌. മൂന്നിനങ്ങളില്‍ക്കൂടി ഫലം പുറത്തുവരാനിരിക്കെ പാലക്കാട്‌ മുന്നേറുകയാണ്‌. 54 പോയിന്റുമായി പാലക്കാട്‌ ഒന്നാംസ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ 50 പോയിന്റുമായി എറണാകുളം തൊട്ടുപിറകെയുണ്‌ട്‌. തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലകള്‍ക്ക്‌ യഥാക്രമം 46, 42, 40 പോയിന്റുകളാണുള്ളത്‌. ക്രിക്കറ്റ്‌, ആണ്‍-പെണ്‍ ഹോക്കി ഫൈനലുകള്‍ ഇന്ന്‌ നടക്കും.
ഗെയിംസ്‌ മല്‍സരങ്ങള്‍ ഇന്ന്‌ സമാപിക്കും. കോട്ടയത്തുനിന്നു കൊണ്‌ടുവന്ന ദീപശിഖ നഗരസഭാ അതിര്‍ത്തിയില്‍ ചലച്ചിത്ര നടന്‍ കലാഭവന്‍ മണി ഏറ്റുവാങ്ങി. നാളെ കാര്‍മല്‍ സ്റ്റേഡിയത്തിലേക്ക്‌ കൊണ്‌ടുവരുന്ന ദീപശിഖ കായിതാരങ്ങള്‍ തെളിയിക്കും. തുടര്‍ന്ന്‌ മേളയുടെ ഉദ്‌ഘാടനം വിദ്യാഭ്യാസമന്ത്രി എം എ ബേബി നിര്‍വഹിക്കും.

മല്‍സരഫലങ്ങള്‍ (ഇനം,ഒന്ന്‌,ര ണ്‌ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ ക്രമത്തില്‍):
അണ്‌ടര്‍ 19 ബോയ്‌സ്‌
1. ബോള്‍ ബാഡ്‌്‌മിന്റണ്‍: തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം
2. ബാസ്‌കറ്റ്‌ ബോള്‍: തൃശൂര്‍, കണ്ണൂര്‍, കോട്ടയം
3. ഫുട്‌ബോള്‍: മലപ്പുറം, എറണാകുളം, തൃശൂര്‍
4. ഹാന്റ്‌ബോള്‍: മലപ്പുറം, തൃശൂര്‍, കോട്ടയം
5. കബഡി: എറണാകുളം, കാസര്‍കോഡ്‌, മലപ്പുറം
6. ഖൊ-ഖൊ: മലപ്പുറം, പാലക്കാട്‌, തിരുവനന്തപുരം
7. ടെന്നിസ്‌: തിരുവനന്തപുരം, പാലക്കാട്‌, കാസര്‍കോഡ്‌
8. ഷട്ടില്‍ ബാഡ്‌മിന്റണ്‍: എറണാകുളം, കോഴിക്കോട്‌, ഇടുക്കി
9. ടേബിള്‍ ടെന്നിസ്‌: വയനാട്‌, തൃശൂര്‍, കോഴിക്കോട്‌
10. വോളിബോള്‍: കണ്ണൂര്‍, കോഴിക്കോട്‌, എറണാകുളം

അണ്‌ടര്‍ 19 ഗേള്‍സ്‌
1. ബോള്‍ ബാഡ്‌്‌മിന്റണ്‍: പാലക്കാട്‌, തൃശൂര്‍, ആലപ്പുഴ,
2. ബാസ്‌കറ്റ്‌ ബോള്‍: കോട്ടയം, കണ്ണൂര്‍, തൃശൂര്‍,
3. ഹാന്റ്‌ബോള്‍: കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്‌
5. കബഡി: എറണാകുളം, പാലക്കാട്‌, തൃശൂര്‍
6. ഖൊ-ഖൊ: പാലക്കാട്‌, തിരുവനന്തപുരം, മലപ്പുറം,
7. ടെന്നിസ്‌: തിരുവനന്തപുരം, പാലക്കാട്‌, തൃശൂര്‍
8. ഷട്ടില്‍ ബാഡ്‌മിന്റണ്‍: തിരുവനന്തപുരം, കോഴിക്കോട്‌, എറണാകുളം,
9. ടേബിള്‍ ടെന്നിസ്‌: ഇടുക്കി, കോഴിക്കോട്‌, തിരുവനന്തപുരം
10. വോളിബോള്‍: കോഴിക്കോട്‌, എറണാകുളം, കോട്ടയം.

ചാലക്കുടി: കബഡിയില്‍ ഹാട്രിക്‌ വിജയത്തിന്റെ പരിചയസമ്പന്നതയില്‍ ഇക്കുറിയും വിജയംവരിക്കാന്‍ കളത്തിലിറങ്ങിയ ആതിഥേയരായ തൃശൂര്‍, ക്യാപ്‌റ്റനടക്കം മൂന്ന്‌ പ്രമുഖ താരങ്ങളുടെ അഭാവം മൂലം സ്വന്തംതട്ടകത്തില്‍ പൊരുതിത്തോറ്റു.
വടക്കേകാട്‌ ഐ.സി.എ സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയും ക്യാപ്‌റ്റനുമായ നിയാസ്‌, ഇതേ വിദ്യാലയത്തിലെ അനീഷ്‌, പഴഞ്ഞി സ്‌കൂളിലെ അബൂബക്കര്‍ എന്നിവരുടെ അഭാവം മൂലമാണ്‌ തൃശൂര്‍ ടീം തോല്‍വിയുടെ കയ്‌പുനീര്‍ കുടിച്ചത്‌.
തിരുവനന്തപുരം ജി.വി രാജ സ്‌കൂളില്‍ നടക്കുന്ന ദേശീയ കബഡി ക്യാംപില്‍ പങ്കെടുക്കുന്നതു കൊണ്‌ടാണ്‌ ഇവര്‍ക്ക്‌ സംസ്ഥാന കായികമേളയില്‍ എത്താന്‍ കഴിയാതിരുന്നത്‌. മേളയിലേക്ക്‌ താരങ്ങളെ വിട്ടുതരാമെന്ന്‌ നേരത്തേ പറഞ്ഞ അധികൃതര്‍ ഒടുക്കം വാക്കുമാറ്റുകയായിരുന്നുവെന്ന്‌ കബഡി ടീം പരിശീലകരായ ഫിറോസും ജിഷാദും ആരോപിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷത്തെ ജേതാക്കളാണ്‌ ഇവര്‍. മല്‍സരത്തലേന്ന്‌ രാത്രിപോലും ഫോണ്‍ മുഖേന തിരുവനന്തപുരത്ത്‌ ബന്ധപ്പെട്ടെങ്കിലും ദേശീയ മല്‍സരത്തില്‍ പങ്കെടുക്കേണ്‌ടതിനാല്‍ താരങ്ങളെ വിട്ടുതരാനാവില്ലെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
സൗത്ത്‌ സോണ്‍ വിജയികളായ എറണാകുളത്തോടാണ്‌ സെ മിഫൈനലില്‍ തൃശൂര്‍ (19-14) അടിയറവുപറഞ്ഞത്‌. അധികൃതരുടെ നിലപാടിനെതിരേ നിയമനടപടിക്ക്‌ ഒരുങ്ങുകയാണ്‌ ടീം അധികൃതര്‍.

മുദ്രകള്‍:

മണി ഭായ്‌ വിളിച്ചു; വിജയനെത്തി

Posted by: shinod on: ഡിസംബര്‍ 14, 2008

ചാലക്കുടി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്‌റ്റനും അര്‍ജുന അവാര്‍ഡ്‌ ജേതാവുമായ കറുത്തമുത്ത്‌ ഐ എം വിജയന്‍ കാര്‍മല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഫുട്‌ബോള്‍ മല്‍സരം വീക്ഷിക്കാനെത്തിയത്‌ കളിക്കാരി ലും കാണികളിലും ഒരുപോലെ ആവേശംപകര്‍ന്നു.
പ്രിയസുഹൃത്തും നാട്ടുകാരനുമായ സിനിമാതാരം കലാഭവന്‍ മണി വിളിച്ചതിനാലാണ്‌ താന്‍ വേദിയിലെത്തിയതെന്ന്‌ വിജയന്‍ വ്യക്തമാക്കി. ദീപശിഖാ റാലിയില്‍ പങ്കെടുത്തുകൊണ്‌ടാണ്‌ മണി കാര്‍മല്‍ സ്റ്റേഡിയത്തില്‍ എത്തിയത്‌.
സ്‌കൂള്‍ ടീമുകളിലൂടെ കളിച്ചുവളര്‍ന്നാണ്‌ താന്‍ ഈ നേട്ടങ്ങളെല്ലാം കൊയ്‌തതെന്നും സ്‌കൂള്‍ മല്‍സരങ്ങള്‍ കാണുമ്പോള്‍ തന്റെ പഴയകാലം മനസ്സിലേക്ക്‌ ഓടിയെത്തുന്നുവെന്നും വിജയന്‍ സൂചിപ്പിച്ചു.
മാധ്യമങ്ങള്‍ തനിക്കു നല്‍കിയ അകമഴിഞ്ഞ പ്രോല്‍സാഹനമാണ്‌ നേട്ടങ്ങള്‍ക്ക്‌ നിദാനമായതെന്ന്‌ വിജയന്‍ അനുസ്‌മരിച്ചു.
അണ്‌ടര്‍ 17 വിഭാഗം ഫൈനലില്‍ നേരത്തേ തൃശൂരിന്‌ വേണ്‌ടി ഹാട്രിക്‌ നേടി പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ച ഭരതന്‌ തന്റെ വകയായി 2000 രൂപ പാരിതോഷികം നല്‍കുമെ ന്നും വിജയന്‍ അറിയിച്ചു. അണ്‌ടര്‍ 19 വിഭാഗം ലൂസേഴ്‌സ്‌ ഫൈനലില്‍ തൃശൂരും കണ്ണൂരും തമ്മില്‍ നടന്ന മല്‍സരം വീക്ഷിച്ച വിജയന്‍ കളിക്കാരെ അഭിനന്ദിക്കാനും മറന്നില്ല.

മുദ്രകള്‍: , ,

ചാലക്കുടി: കാല്‍പ്പന്തുകളിയെ നെഞ്ചിലേറ്റുന്ന മലബാറിന്റെ സെവന്‍സ്‌ പോര്‍ക്കളങ്ങളില്‍ ഉയരുന്ന കളിയാവേശം കാലുകളില്‍ ആവാഹിച്ച്‌ മുന്നേറിയ മലപ്പുറം സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ സീനിയര്‍ ഫുട്‌ബോള്‍ കിരീടം തിരിച്ചുപിടിച്ചു. ഫൈനലില്‍ എറണാകുളത്തെ ഏകപക്ഷീയമായ രണ്‌ടു ഗോളുകള്‍ക്കാണ്‌ മലപ്പുറം മുട്ടുകുത്തിച്ചത്‌. നിലവിലെ ജേതാക്കളായ തൃശൂര്‍ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. എന്നാല്‍ നേരത്തേ ജൂനിയര്‍ വിഭാഗത്തില്‍ എതിരാളികളെ തീര്‍ത്തും നിഷ്‌പ്രഭമാക്കുന്ന പ്രകടനത്തിലൂടെ തൃശൂര്‍ ജേതാക്കളായിരുന്നു.
കോട്ടയത്തു നടന്ന കഴിഞ്ഞ മേളയില്‍ മലപ്പുറത്തെ തോല്‍പ്പിച്ചാണ്‌ തൃശൂര്‍ സീനിയര്‍ വിജയികളായത്‌. ഇന്നലെ കലാശപ്പോരാട്ടത്തില്‍ മലപ്പുറത്തിന്‌ വേണ്‌ടി സുധീഷും സഹീറും സ്‌കോര്‍ ചെയ്‌തു. മൂന്നു ഗോളുകളുമായി സീനിയര്‍ വിഭാഗത്തില്‍ സുധീഷ്‌ ടോപ്‌ സ്‌കോററായി. സെമിയില്‍ കണ്ണൂരിനെ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ മലപ്പുറം കലാശക്കളിക്ക്‌ യോ ഗ്യത നേടിയത്‌. മുനീറാണ്‌ മലപ്പുറം ടീമിന്റെ പരിശീലകന്‍. ലൂസേഴ്‌സ്‌ ഫൈനലില്‍ കണ്ണൂരിനെ ഷൂട്ടൗട്ടില്‍ 3-1 ന്‌ കീഴടക്കി തൃശൂര്‍ മൂന്നാംസ്ഥാനം നേടി.

മുദ്രകള്‍:

ചാലക്കുടി: കൗമാര കായികകേരളത്തിന്റെ കുതിപ്പുകള്‍ തേടി 52ാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക്‌ ചാലക്കുടിയില്‍ തുടക്കമായി. ഗെയിംസ്‌ ഇനങ്ങളില്‍ തിരുവനന്തപുരത്തിന്റെ വര്‍ഷങ്ങളായുള്ള കുത്തക അവസാനിപ്പിച്ച്‌ കഴിഞ്ഞ കോട്ടയം സ്‌കൂള്‍ കായികമേളയെ അനുസ്‌മരിപ്പിച്ചാണ്‌ ഇത്തവണയും മല്‍സരങ്ങള്‍ പുരോഗമിക്കുന്നത്‌. നിലവിലെ റണ്ണറപ്പായ പാലക്കാട്‌ 72 പോയിന്റുമായി ഒ ന്നാംസ്ഥാനത്താണ്‌. 62 പോയിന്റുമായി തിരുവനന്തപുരം തൊട്ടുപിന്നിലുണ്‌ട്‌. കഴിഞ്ഞ വര്‍ഷം ഗെയിംസില്‍ അനന്തപുരിയുടെ അപ്രമാദിത്വത്തെ അരികിലേക്കു മാറ്റിനിര്‍ത്തിയ തൃശൂര്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. കണ്ണൂരിന്‌ 30ഉം വയനാടിന്‌ 20ഉം പോയിന്റുണ്‌ട്‌.
അണ്‌ടര്‍ 17 വിഭാഗം ഗെയിംസ്‌ മല്‍സരങ്ങളാണ്‌ ഇന്നലെ മുഖ്യവേദിയായ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളള്‍ സ്റ്റേഡിയം ഉള്‍പ്പെടെ ഏഴിടങ്ങളിലായി അരങ്ങേറിയത്‌. മൂന്നിനങ്ങളില്‍ ഒഴികെയുള്ള മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ക്രിക്കറ്റ്‌, പെണ്‍വിഭാഗം ഹോക്കി, ആണ്‍കുട്ടികളുടെ ബാഡ്‌മിന്റണ്‍ ഫൈനലുകള്‍ ഇന്ന്‌ നടക്കും.
ടേബിള്‍ ടെന്നിസില്‍ വയനാടിന്റെയും ഖൊ-ഖൊയില്‍ പാലക്കാടിന്റെയും ഫുട്‌ബോളില്‍ തൃശൂരിന്റെയും കുത്തക ഇത്തവണയും ആര്‍ക്കും തകര്‍ക്കാനായില്ല. ടേബിള്‍ ടെന്നിസില്‍ ആണ്‍-പെണ്‍ വിഭാഗത്തില്‍ വിജയിച്ച വയനാടിനാണ്‌ മേളയിലെ ആദ്യസ്വര്‍ണം. ഖൊ-ഖൊയില്‍ ഇരട്ടസ്വര്‍ണം പാലക്കാട്‌ കരസ്ഥമാക്കി. ഫുട്‌ബോളില്‍ തൃശൂരിന്റേത്‌ ഹാട്രിക്‌ കിരീടനേട്ടമാണ്‌. ഷട്ടില്‍ ബാഡ്‌മിന്റണില്‍ ആണ്‍-പെണ്‍ കിരീടം തിരുവനന്തപുരത്തിനാണ്‌. വോളിബോളില്‍ ഇരുവിഭാഗങ്ങളിലും തൃശൂര്‍ കിരീടം നേടി. ഹാന്റ്‌ബോളില്‍ കണ്ണൂരിനാണ്‌ ഇരുവിഭാഗങ്ങളിലും ഒന്നാംസ്ഥാനം. നേരത്തെ മേളയ്‌ക്ക്‌ തുടക്കം കുറിച്ച്‌ മുഖ്യവേദിയായ കാര്‍മല്‍ സ്‌റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ്‌ അനീഷ്‌ പതാക ഉയര്‍ത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ശ്യാമള, ബി ഡി ദേവസി എം. എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം എന്‍ ശശിധരന്‍, സ്‌പോര്‍ട്‌സ്‌ ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ്‌, എന്‍ ജി സന്തോഷ്‌ കുമാര്‍ സംബന്ധിച്ചു. 52ാമത്‌ മേളയുടെ തുടക്കത്തെ സൂചിപ്പിച്ചുകൊണ്‌ട്‌ 52 കതിനകള്‍ മുഴങ്ങി.
മല്‍സരഫലങ്ങള്‍ (ഇനം, ഒന്ന്‌, രണ്‌ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ യഥാക്രമത്തില്‍)
അണ്‌ടര്‍ 17 ഗേള്‍സ്‌:
1. ടേബിള്‍ ടെന്നിസ്‌: വയനാട്‌, തിരുവനന്തപുരം, ഇടുക്കി
2. ഷട്ടില്‍ ബാഡ്‌മിന്റണ്‍: തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്‌
3. ലോണ്‍ ടെന്നിസ്‌: പാലക്കാട്‌, തിരുവനന്തപുരം, എറണാകുളം
4. കബഡി: ആലപ്പുഴ, പാലക്കാട്‌, തിരുവനന്തപുരം
5. ഖൊ-ഖൊ: പാലക്കാട്‌, തൃശൂര്‍, മലപ്പുറം
6. വോളിബോള്‍: തൃശൂര്‍, കോഴിക്കോട്‌, എറണാകുളം.
7. ബാസ്‌കറ്റ്‌ ബോള്‍: തൃശൂര്‍, കോഴിക്കോട്‌, കോട്ടയം
8. ഹാന്റ്‌ബോള്‍: കണ്ണൂര്‍, കോട്ടയം, കാ സര്‍ഗോഡ്‌
9. ബോള്‍ ബാഡ്‌മിന്റണ്‍: പാലക്കാട്‌, തിരുവനന്തപുരം, എറണാകുളം
അണ്‌ടര്‍ 17 ബോയ്‌സ്‌:
1. ടേബിള്‍ ടെന്നിസ്‌: വയനാട്‌, തൃശൂര്‍, പാലക്കാട്‌
2. ഷട്ടില്‍ ബാഡ്‌മിന്റണ്‍: തിരുവനന്തപുരം, പാലക്കാട്‌, എറണാകുളം
3. ലോണ്‍ ടെന്നിസ്‌: തിരുവനന്തപുരം,
പാലക്കാട്‌, തൃശൂര്‍
4. കബഡി: മലപ്പുറം, കാസര്‍കോഡ്‌,
പാലക്കാട്‌.
5. ഖൊ-ഖൊ: പാലക്കാട്‌, തിരുവനന്തപുരം, മലപ്പുറം
6. വോളിബോള്‍: തൃശൂര്‍, എറണാകുളം, കണ്ണൂര്‍
7. ബാസ്‌കറ്റ്‌ ബോള്‍: ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍
8. ഹാന്റ്‌ബോള്‍: കണ്ണൂര്‍, കോട്ടയം, തൃശൂര്‍
9. ഫുട്‌ബോള്‍: തൃശൂര്‍, തിരുവനന്തപുരം, എറണാകുളം.

മുദ്രകള്‍:

ചാലക്കുടി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ജൂനിയര്‍ ടേബിള്‍ ടെന്നീസില്‍ വര്‍ഷങ്ങളായുള്ള വയനാടന്‍ ആധിപത്യത്തിന്‌ ഇത്തവണയും എതിരാളികളില്ല. ഈയിനത്തിലെ ഇരട്ടസ്വര്‍ണത്തോടെ വയനാട്‌ മേളയിലെ ആദ്യസ്വര്‍ണനേട്ടത്തിന്‌ അര്‍ഹരായി. അണ്‌ടര്‍-17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തുടര്‍ച്ചയായ എട്ടാംതവണയാണ്‌ വയനാട്‌ ജേതാക്കളാവുന്നത്‌. ആധിപത്യം ഉറപ്പിക്കാന്‍ കഴിയാതിരുന്ന വനിതാ വിഭാഗത്തിലും ഇത്തവണ മലയോര ജില്ല സ്വര്‍ണക്കൊയ്‌്‌ത്ത്‌ നടത്തി. സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിമിതമായ സൗകര്യങ്ങളെ അതിജയിച്ചാണ്‌ വയനാടിന്റെ മുന്നേറ്റം.
കാലങ്ങളായുള്ള വയനാടിന്റെ ഈ പെരുമയ്‌ക്കു പിന്നില്‍ ജേക്കബ്‌ ജോസഫ്‌ എന്ന കോച്ചിന്റെ സജീവസാന്നിധ്യമാണ്‌. അണ്‌ടര്‍-17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റോബിന്‍സണ്‍ ജയിംസ്‌, മിഥുന്‍ ജോണി, ജിജോ പ്രസാദ്‌ ജോണ്‍, അശ്വിന്‍ കൃഷ്‌ണന്‍ എന്നിവരാണ്‌ വയനാടിനായി ജഴ്‌സിയണിഞ്ഞത്‌. അശ്വിന്‍ ഒഴികെയുള്ള മൂവരും തരിയോട്‌ നിര്‍മല എച്ച.എസ്‌.എസ്‌ വിദ്യാര്‍ഥികളാണ്‌. അശ്വിന്‍ കല്‍പ്പറ്റ എന്‍.എസ്‌.എസ്‌ എച്ച്‌.എസ്‌.എസ്‌ വിദ്യാര്‍ഥിയാണ്‌.
വനിതാ ടീമിലെ ആഗ്നസ്‌ ജോസഫ്‌, അനിതാ ഡേവിഡ്‌ എന്നിവര്‍ തരിയോട്‌ നിര്‍മല എച്ച.എസ്‌.എസ്സിലെയും ജാസ്‌മിന്‍ സണ്ണി ജി.യു.പി.എസ്‌ ചെന്നലോടിലെയും വിദ്യാര്‍ഥിനികളാണ്‌.ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍, പാലക്കാട്‌ ടീമുകള്‍ രണ്‌ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും ഇടുക്കിയും രണ്‌ട്‌, മൂന്ന്‌ സ്ഥാനങ്ങളിലെത്തി.

ചാലക്കുടി: ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ മല്‍സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും സ്വര്‍ണം നേടി. കോട്ടയം കണ്ണൂരിനെയും (31-6) തൃശൂര്‍ കോഴിക്കോടിനെയും (44-24) തോല്‍പ്പിച്ചു. ദേശീയതാരങ്ങളായ തെരേസാ തോമസ്‌, അനു തോമസ്‌ എന്നിവരുടെ മികവാണ്‌ തൃശൂരിനെ മുന്നിലെത്തിച്ചത്‌.
പെണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ ബോള്‍ ഫൈനല്‍ അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കെ കണ്ണൂര്‍ ടീം കോച്ച്‌ സണ്ണി റഫറിയുമായി നടന്ന വാഗ്‌ വാദം കൈയേറ്റം വരെയെത്തി.
വിശ്രമവേളയില്‍ കോര്‍ട്ടിന്‌ സമീപം കളിക്കാര്‍ക്ക്‌ തന്ത്രങ്ങള്‍ കൈമാറുന്നതിനിടെ റഫറി വിസില്‍ വിളിച്ചതിനെച്ചൊല്ലിയാണ്‌ സണ്ണി റഫറിയുമായി കൊമ്പുകോര്‍ത്തത്‌

മുദ്രകള്‍:

photos by latheesh puvathoor

Posted by: shinod on: ഡിസംബര്‍ 13, 2008

Follow

Get every new post delivered to your Inbox.